Последние посты

എഴുത്തിടം
6 сент., 16:22
ജയന്റെ രണ്ടാം വിവാഹത്തിന്റെ ഒന്നാം രാത്രി യുടെ മൂന്നാം യാമത്തിന് തുടക്കമായി.വീട്ടിലെ ആഘോഷങ്ങളുടെ ശബ്ദങ്ങൾ പതിയെ അകന്നുപോയി. മുറിയിൽ ഒറ്റയ്ക്കിരുന്ന അയാളുടെ മുന്നിലേക്ക് പുതിയ ഭാര്യക്കൊപ്പം വന്ന വീട്ടു ജോലിക്കാരി ഒരു കട്ടിയുള്ള ഫയൽ കൊണ്ടുവന്നു.“ഇത് മാഡത്തിന്റെ "Maintenance File" ആണ്., അവൾ പറഞ്ഞു.ജയൻ ഫയൽ വാങ്ങിച്ചു സാവധാനം തുറന്നു നോക്കി...മുടി സംരക്ഷണത്തിനുള്ള പ്രത്യേക ദിവസങ്ങൾ, ചർമ്മപരിപാലനത്തിനുള്ള ഉൽപ്പന്നങ്ങൾ, വിവിധ സൗന്ദര്യവർധക വസ്തുക്കൾ, പഴങ്ങൾ, ജ്യൂസുകൾ, ഡ്രൈ ഫ്രൂട്ടുകൾ, മരുന്നുകളും ടോണിക്കുകളും , പ്രത്യേക ഭക്ഷണക്രമം,ഔട്ടിങ് പോകുന്ന ദിവസങ്ങൾ, സിനിമ, ജോലിക്കാരിയുടെ ശമ്പളം...പട്ടിക അങ്ങനെ നീണ്ടുപോയി.....ഓരോ പേജും മറിക്കുമ്പോൾ ജയന്റെ നെറ്റിയിലെ ചുളിവുകൾ കൂടിക്കൊണ്ടിരുന്നു..ഇടക്കൊന്നു ജനലിന് പുറത്തേക്ക് നോക്കിയപ്പോൾ വൈകുന്നേരത്തെ ഒരു ചെറിയ സംഭവം ഓർമ്മയിൽ തെളിഞ്ഞു...വീട്ടുമുറ്റത്ത് ഒരു വലിയ മൂർഖൻ പാമ്പ് കയറിയിരുന്നു... രണ്ടാം കല്യാണം കൂടാൻ വിളിക്കാതെ വന്ന അതിഥി
എഴുത്തിടം
5 сент., 18:39
ചുറ്റുമുള്ള ഒന്നിലും ഒരു പ്രതീക്ഷയുമില്ലാതെ എന്നെമാത്രം വിശ്വസിച്ചുകൊണ്ടുള്ള ഒരു പുതിയ യാത്രയിലാണ് ഞാനിപ്പോൾ.പുതിയ ജീവിതത്തിൽ സാഹചര്യത്തിൽ എന്നെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും അതിനെയൊക്കെ നേരിടാൻ ഞാനിപ്പോൾ ഒരുക്കമാണ്.വായിച്ചു തീർത്ത പുസ്‌തകങ്ങൾ പോലെയോ കണ്ടുതീർത്ത സ്വപ്നങ്ങൾ പോലെയോ അത്ര മനോഹരമാവില്ല ജീവിതം എന്നെനിക്ക് നന്നായറിയാം. പക്ഷേ അത് തന്നെയാണ് ജീവിതത്തെ മനോഹരമാക്കുന്നതും.അടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് നമുക്കാർക്കുമറിയില്ല, മുന്നോട്ട് ജീവിക്കാൻ വലിയ സ്വപ്‌നങ്ങളെക്കാളും തീരുമാനങ്ങളെക്കാളുമൊക്കെ നമുക്ക് വേണ്ടത് എന്തു വന്നാലും എനിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന വിശ്വാസമാണ്. വീണുപോകുമെന്ന് തോന്നുമ്പോൾ രണ്ടു കൈകൊണ്ടും സ്വയം ചേർത്തുപിടിക്കാൻ കഴിയുമെന്ന ഉറപ്പാണ്.ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സമയം പങ്കിടുന്നത് എന്റെ കൂടെയാകുമ്പോൾ എന്നെ അത്രമേൽ മനസ്സിലാക്കാൻ മറ്റൊരാൾക്ക് എങ്ങനെയാണ് കഴിയുന്നത്?...അങ്ങനെ മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് വെറും
എഴുത്തിടം
28 авг., 15:11

എഴുത്തിടം
26 авг., 05:33
ഓണം ചിലർക്ക് അവധിയാണ്,ചിലർക്ക് ആഘോഷമാണ്,ചിലർക്ക് പൂക്കളവും പായസവും നിറഞ്ഞ സന്തോഷത്തിന്റെ നാളുകളാണ്...എന്നാൽ ചിലർക്ക് ഓണം എന്നത് തിരികെ കിട്ടാത്ത നല്ല കാലത്തിന്റെ നനുത്ത ഓർമ്മയാണ്...മുറ്റത്ത് വിരിഞ്ഞ പൂക്കളവും,ഒരുമിച്ചിരുന്ന സദ്യയും, കൈകോർത്തു ചിരിച്ച മുഖങ്ങളും...
എഴുത്തിടം
26 авг., 04:37
Happy Onam 🏵❤️
എഴുത്തിടം
24 авг., 15:29
എൻ്റെ പ്രിയപ്പെട്ടവന്....നിൻ്റെ കത്ത് ഇന്നലെ ആണ് എനിക്ക് കിട്ടിയത് ഒരുപാട് തവണ ഞാൻ അതു ആവർത്തിച്ചു ആവർത്തിച്ചു വായിച്ചു.എനിക്കറിയാം എൻ്റെ മറുപടി കിട്ടിയില്ലെങ്കിൽ ഉറക്കമില്ലാത്ത രാത്രികൾ നിന്നെ വേട്ടയാടുമെന്ന്.അതു കൊണ്ട് തന്നെ നിൻ്റെ ഉറക്കത്തെ വേട്ടയാടാതെ നിൻ്റെ പ്രതീക്ഷയെ കെടുത്താതെ എൻ്റെ വരികളിലൂടെ നിന്നിലേക്ക് എത്തുകയാണ്. ഏതോ വിദൂരതയുടെ കോണിൽ ഇരുന്ന നീ എന്നെ തേടി വന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി മാറിയപ്പോൾ അകലങ്ങളെ ഇല്ലാതാക്കുന്ന നിൻ്റെ ആ വരികൾ ഉണ്ടല്ലോ അകലത്തിൽ അല്ല എന്നോട് ഒപ്പമാണെന്ന് എന്നോട് പറയുന്ന വരികൾ ആ മഷിപടർപ്പുകൾക്ക് എൻ്റെ ജീവനേക്കാൾ വിലയുണ്ട്.നമുക്ക് ഏറെ പ്രിയമുള്ള പ്രണയത്തിൻ്റെ ചുവപ്പ് വിരിയിപ്പിക്കുന്ന വാകമര ചുവട്ടിൽ ഞാൻ എന്നും നിനക്ക് വേണ്ടി കാത്തിരിക്കാറുണ്ട്.അവിടെ വീശുന്ന ഓരോ കാറ്റും എന്നെ തഴുകി പോകുമ്പോൾ നീ എന്നെ തഴുകുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്...നമ്മുടെ വീട്ടു മുറ്റത്തെ ഉതിർമുല്ല പൂവിടാൻ തുടങ്ങി.രാത്രിയിൽ അവൾ പൂത്തുലഞ്ഞു സുഗന്ധം പരത്തുമ്പോൾ
എഴുത്തിടം
23 авг., 10:17
മനസ്സിൽ ഒരു കനൽപ്പൂവ്Telegraphമനസ്സിൽ ഒരു കനൽപ്പൂവ്ഭ്രാന്തമായ ചിന്തകൾ ജയനെ കൂട്ടിക്കൊണ്ടുപോയത് ഏകാന്തതയുടെ നിശ്ശബ്ദമായ വിശാലതയിലേക്കാണ്. ബന്ധനങ്ങളില്ലാത്ത ഏകാന്തതയിൽ ജയനും കഴിഞ്ഞ കാലത്തിന്റെ കുറെ ഓർമ്മകളും മാത്രം. ജയന്റെ ചിന്തകളിൽ നഷ്ടങ്ങളുടെ കണക്കുകൾ കൂറ്റൻതിരമാലകൾപോലെ മനസ്സിലേക്ക് ആഞ്ഞടിക്കുന്നു. ജയന്റെ…
എഴുത്തിടം
12 авг., 06:13
മിണ്ടിയിരുന്നുവോ....!!❣️❣️എത്രയധികം വേദനകൾ നിറഞ്ഞ മനുഷ്യരാണ് നമുക്ക് ചുറ്റിനും... മനുഷ്യരാൽ തന്നെ വേദനിച്ചവർ വേദനിക്കുന്നവർ... നമ്മുടെ യാത്രയിൽ പങ്കുചേർന്ന് നമ്മളോട് ഒന്നും പറയാതെ പോകുന്ന ചിലരുണ്ട് നമുക്ക് പ്രിയമായിരുന്നവർ... ചില തേഞ്ഞ പാതുകങ്ങൾ പോലെ മറന്നു പോകുന്നവരുംഎന്നാൽ എന്തിന് പടിയിറങ്ങി എന്നൊരു ചോദ്യം ഉള്ളിലായി മാറുന്നവരും....!!അതെ കാലം എത്രയൊക്കെ കഴിഞ്ഞാലും ചിലരുടെ മൗനമായ വിടവാങ്ങലുകൾ പലരിലും വേദനിപ്പിക്കുന്ന സങ്കടപെടുത്തുന്ന നോവാണ്. ഒരു മധുരമുള്ള നേര്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവരുടെ ആ നല്ല നിമിഷങ്ങൾ ചിലരിൽ ഒട്ടും മങ്ങാതെ അതിനെ കോറി വേദനിപ്പിക്കാതെ ഇന്നും ഓർത്തുകൊണ്ട് മുന്നിലേക്ക് നടക്കുന്നവരിലെ... ആരോട് പറയണമെന്നറിയാതെ മറ്റൊരു ഒഴുക്കിൽ ലയിച്ചു പോകാൻ ശ്രമിക്കുന്നവർ... എന്തു മാത്രം വീർപ്പുമുട്ടലാണ് അവർ അനുഭവിക്കുന്നത്. അതൊരു സൗഹൃതമോ പ്രണയമോ ആയിക്കോട്ടെ അത്തരം വിടവാങ്ങൽ ശൂന്യതയുടെ ഏകാന്തതകളിൽ തളച്ചിടുന്നതിന് തുല്യമാണ്🥰 ഒരു മനുഷ്യന് മറ്റൊരു മനുഷ്യൻ കൊടുക്കുന്ന ഏറ്റവും
എഴുത്തിടം
6 авг., 10:40
ഒരു പ്രായം കഴിഞ്ഞാൽ…നിങ്ങൾ നിങ്ങളോട് തന്നെ കഥകൾ പറഞ്ഞുതുടങ്ങും.കണ്ണാടിയിലേക്ക് നോക്കി സ്വയം സംസാരിക്കും.ആരും പറയാത്ത ആശ്വാസം സ്വയം തന്നെ നൽകും.ഒറ്റയ്ക്ക് സിനിമയ്ക്ക് പോകുന്നത് ശീലമാകും.ഒറ്റയ്ക്ക് കുടിക്കുന്ന ഒരു ചായയ്ക്ക് പോലും പറയാനാകാത്തൊരു സ്വാദുണ്ടാകും.തനിച്ച് യാത്ര പോകാൻ ഇനി ഒരു കാരണവും വേണ്ടിവരില്ല.ഒടുവിൽ മനസ്സിലാകും…ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ട ഒരാൾ ഉണ്ടെങ്കിൽ,അത് നമ്മൾ തന്നെയാണെന്ന്.അങ്ങനെയാണ്,നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിച്ചു തുടങ്ങുന്നത്.
എഴുത്തിടം
2 авг., 23:33
ജീവിതത്തിൽ എല്ലാം നഷ്‌ടമായ ഒരു പോയിൻ്റിൽ നിന്ന് നമുക്കൊക്കെ ചിലപ്പോൾ എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും. മറ്റുള്ളവർ ആ വീഴ്‌ചയെ എങ്ങനെ നോക്കി കാണും എന്നൊക്കെ ആലോചിച്ചു നാം സ്വയം കുറ്റപ്പെടുത്തിയെന്നും വരാം. ചുറ്റുമുള്ളവർ മുന്നോട്ട് നടക്കുമ്പോൾ നമ്മൾ ഒരുപാട് പിറകിലാണെന്നു തോന്നും. പക്ഷെ നിങ്ങളൊന്നു ആലോചിച്ചു നോക്കിയേ വീണു പോയിടത്തു നിന്നു വീണ്ടും മുന്നോട്ട് നടക്കുക എന്നു നിങ്ങളെടുത്ത തീരുമാനം എത്ര വലുതാണെന്ന്. അതേ ജീവിതം അങ്ങനെയൊക്കെ തന്നെയാണ് നേടിയതൊക്കെ നഷ്‌ടമാകാൻ നിമിഷങ്ങൾ മതി.എന്തു വന്നാലും വീണ്ടും നമുക്ക് വേണ്ടി നിലകൊള്ളുക മുന്നോട്ട് നടക്കുക എന്നത് മാത്രമാണ് പ്രധാനം.I hope you feel so proud of yourself that you found the strength to pick yourself back up when all you wanted was to give up 🖤✍️ PSC MASTER
എഴുത്തിടം
2 авг., 17:00
ഒന്നും പറഞ്ഞില്ലിതേവരെ നീ..ഇതാ നമ്മെക്കടന്നുപോകുന്നൂ മഴകളും മഞ്ഞും വെയിലും വിഷാദവർഷങ്ങളും..ഒന്നും പറഞ്ഞില്ലിതേവരെ നീ...എന്റെ കണ്ണടയാറായ്, നിലാവസ്തമിക്കയായ്.✍️ ബാലചന്ദ്രൻ ചുള്ളിക്കാട്
എഴുത്തിടം
1 авг., 15:36
തീവ്രമായി ചേർത്തുപിടിക്കപ്പെടാൻ കൊതിക്കാത്ത ഒരു ആത്മാവുപോലുമില്ല...പക്ഷേ, ഒടുവിൽ നെഞ്ചിലവശേഷിക്കുന്ന ശൂന്യതയുടെ കനൽ ഭയന്നാണ്, മനുഷ്യൻ സ്വയം ഏകാന്തതയുടെ തണുപ്പിലേക്ക് ഉൾവലിയുന്നത്...✍️ ആത്മ
എഴുത്തിടം
25 июл., 08:38
മൗനമൊരു ഭാഷയാണ്.ചിലപ്പോഴൊക്കെ അതിനർത്ഥം ദേഷ്യമെന്നാണ്..ചിലപ്പോൾ സ്നേഹമെന്നും..ചില മൗനങ്ങൾ മടുത്തുവെന്ന ഏറ്റുപറച്ചിലുകലാണ്..ഇടയ്ക്കൊക്കെ മൗനമെന്നാൽ നീ തന്നെ മിണ്ടിത്തുടങ്ങണമെന്ന വാശിയാണ്..മൗനത്തിനങ്ങനെ ആയിരം അർത്ഥങ്ങളാണ്..മനസറിയുന്നോർക്ക് എളുപ്പം വായിച്ചെടുക്കാൻ കഴിയുന്ന ലിപിയില്ലാത്ത ഭാഷയാണ് മൗനം.✍️ Unknown
എഴുത്തിടം
23 июл., 09:47
എവിടെയൊക്കെയോ നിന്നുപോയ മനുഷ്യരോട്, ജീവിതം മടുത്തെന്ന് തോന്നുന്നവരോട്,നിങ്ങൾക്ക് ഇപ്പോ ഉള്ളതൊന്നും ഒരുകാലത്ത് നിങ്ങൾക്ക് ഉണ്ടായിരുന്നതല്ല, ചിലതൊക്കെ നേടിയെടുത്തതാണ്. ഇനി ഇതെല്ലാം ഒന്നുമല്ലാതായാലും നമ്മളെ വിലയിരുത്തുന്നത് ഈ സമയമല്ലെന്ന് മാത്രം മനസ്സിലാക്കുക. ഇതുവരെയുള്ളത് മാത്രമല്ല നമ്മളെന്നും ഓർക്കുക. ജീവിതം കടന്നു പോയതിന്റേയും വരാനുള്ളതിന്റേയും ഇപ്പോ ജീവിക്കുന്ന ഈ നിമിഷത്തിന്റേയും പേരാണ്..!!✏നസീഫ് കലയത്ത്#DailyQuotes
എഴുത്തിടം
22 июл., 13:20
നിങ്ങളെ ചതിക്കുന്ന ആരോടും പ്രതികാരം ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കരുത് അവർ അതിന്റെ കർമ്മഫലം അനുഭവിച്ചേ തീരു നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ അത് നിങ്ങളുടെ കണ്മുന്നിൽ വച്ചു തന്നെ നടക്കും✏unknown#DailyQuotes
എഴുത്തിടം
21 июл., 17:38
ഉറുമ്പുകൾ 🏑Telegraphഉറുമ്പുകൾ (കഥ)എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള വഴിയേ ബെന്നിയുടെ ടാക്സിയിൽ പിൻസീറ്റിൽ ചാരിയിരുന്ന് ജോസൂട്ടി, ആധുനികയുഗത്തിൽ മുന്നോട്ടോടുന്ന തന്റെ നാടിന്റെ പരിവർത്തനദൃശ്യങ്ങളിലേക്കായിരുന്നില്ല കണ്ണോടിച്ചുകൊണ്ടിരുന്നത്. മറിച്ച് അയാളുടെ കണ്ണും മെയ്യും ചിന്തകളും, എന്തിന്…
എഴുത്തിടം
18 июл., 19:48
ഇരുൾ നാണയം (Part 1)Telegraphഇരുൾ നാണയംആ രാത്രിക്ക് എന്തു പ്രത്യേകതആണെന്ന് ചോദിച്ചാൽ അന്ന് പൗർണ്ണമി ആണ് എന്നല്ലാതെ മറ്റൊന്നും ഇല്ല. പക്ഷെ ധനേഷിന്റെ മനസിന് ഒരു വിചിത്രമായ നിശ്ശബ്ദതയുണ്ടായിരുന്നു. അയാൾക് കിട്ടിയിട്ടുള്ള ചുമതലകൾ ഒക്കെയും അത്തരത്തിൽ ഉള്ളവയാണ്... അത് പൂർണ ഉത്തരവാദിത്വത്തൊടെ പൂർത്തിയാക്കിയിട്ടും…
എഴുത്തിടം
18 июл., 11:48
മരണമേ ...ഞാനും നീയും കണ്ടുമുട്ടുന്ന അന്നായിരിക്കും എനിക്കേറെ ആരാധകരുള്ളത്...എന്നെയേറെ വായിക്കപ്പെടുന്നത് ..എന്നെയേറെ വിശകലനം ചെയ്യുന്നത്എന്റെ വരികളിലെ കുത്തും കോമയും തിരിച്ചറിയുന്നത്അക്ഷരത്തെറ്റുകളെ മറന്നെന്നു ഭാവിക്കുന്നത്ഇന്നലെവരെകാണാത്ത വാക്കർത്ഥങ്ങൾ വർത്തമാനത്തിൽ
എഴുത്തിടം
14 июл., 03:03
പ്രണയനൊമ്പരങ്ങൾ 🥀Telegraphപ്രണയനൊമ്പരങ്ങൾഏറെ നേരത്തെ വഴക്കിനു ശേഷം അന്നു രാത്രിയിൽ ഫോണിൽ അവൾ എന്നോട് അവസാനമായി ചോദിച്ചു, "ഞാൻ എന്താ ചെയ്യണ്ടേ? കാത്തിരിക്കണോ... വീട്ടിൽ ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം... പക്ഷേ, നീ എന്നോട് പറയണം, ഞാൻ എന്താ ചെയ്യേണ്ടതെന്ന് ..." "നീ നിന്റെ ഇഷ്ടം പോലെ എന്താന്നു വെച്ചാ…
എഴുത്തിടം
26 июн., 14:42
ഒത്തിരി വൈകിയല്ലേ?..., ഞാൻ കാത്തിരുന്നു...വളർത്താൻ കൊടുത്ത വീട്ടിൽ നിന്ന് തിരികെ കൂട്ടാൻ ചെന്നപ്പോൾ, ആ കണ്ണുകളിലെ തിളക്കവും ശക്തിയായി ചലിക്കുന്ന നിലക്കാത്ത വാലുകളും പുറകോട്ട് മടങ്ങിയ ചെവികളും ചെറുതാ ക്കിയ കണ്ണുകളും നാക്ക് ഇടക്കിടക്കിടക്ക് പുറത്തേക്ക് കാട്ടി ചെറിയ ഞരക്കവും..."എന്നെയും കൂടെ കൂട്ടൂ..." എന്ന് പറയാൻ അതിന് ഭാഷകളില്ല, എന്നാലും ആ നോട്ടത്തിൽ എല്ലാ ഭാഷകളുമുണ്ട്ഞാനില്ലാത്ത ദിവസങ്ങളിൽ എന്റെ ഓർമ്മകൾ എത്രത്തോളം അതിന്റെ ഹൃദയത്തെ തേടിയിരിക്കുമോ, അത്രത്തോളം തന്നെയായിരുന്നു എന്നെ കണ്ട നിമിഷത്തിലെ സന്തോഷവും.മനുഷ്യർ മറക്കാൻ പഠിക്കും, പക്ഷേ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഹൃദയമാണതിന്...ആ കണ്ണുകളിൽ പരിഭവവും പരാതിയും കണ്ടില്ല സ്നേഹത്തിന് കണക്ക് പറഞ്ഞില്ല കാത്തിരുന്നതിന്റെ കൂലി ചോദിച്ചില്ല.ഞാൻ അതിനെ ചേർത്ത് പിടിച്ച് പറഞ്ഞുഇനിയും നിന്നെ വിട്ടുപോകും ...പിന്നെ എന്നെങ്കിലുമൊക്കെ ഓരോ യാത്രയ്ക്കൊടുവിലും തിരികെ വരും.... കാത്തിരിക്കണം,, ഇത്തവണ "അല്പം വൈകി...
