Latest posts

Msone Official
21 Sept, 04:13
#MsoneTrendingകഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്14/09/26 മുതൽ20/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:The End of Oak Street (2026) ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)Release No : 3733സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 7116പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.


Msone Official
14 Sept, 05:10
#Msone Release - 3733 (Movie)The End of Oak Street (2026) ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർഭാഷ: ഇംഗ്ലീഷ് സംവിധാനം: David Robert Mitchell ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററിIMDb : 6.6 (PG-13)1980 കളിൽ അമേരിക്കയിലെ ഒരു ശാന്തമായ അയൽപക്കത്ത് ജീവിച്ച് വരികയാണ് പ്ലാറ്റ് കുടുംബം. പെട്ടെന്ന് ഒരു രാത്രിയിൽ ആ അയൽപക്കം കോടാനുകോടി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ദിനോസറുകൾ ഭൂമി വാണിരുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ട പ്ലാറ്റ് കുടുംബത്തിനും അയൽക്കാർക്കും എന്ത് സംഭവിക്കും? അറിയാൻ സിനിമ കാണുക.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Msone Official
14 Sept, 05:10



Msone Official
14 Sept, 03:45
#MsoneTrendingകഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്07/09/26 മുതൽ 13/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:Piranha 3D(2010) പിരാന 3D (2010)Release No : 3728പരിഭാഷ: അഷ്‌കർ ഹൈദർകഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 2157പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.


Msone Official
13 Sept, 11:38
#Msone Release - 3732 (Movie)Mutiny (2026) മ്യൂട്ടിണി (2026)പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർഭാഷ: ഇംഗ്ലീഷ് സംവിധാനം: Jean-François Richet ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർIMDb : 5.7 (R)തന്റെ സംരക്ഷണയിലുണ്ടായിരുന്ന പ്രമുഖ വ്യവസായിയായ ടിബു കംപല്ലോ ക്രൂരമായി കൊലചെയ്യപ്പെടുന്നതോടെയാണ് മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥനും ബോഡിഗാർഡുമായ കോൾ റീഡിന്റെ ജീവിതം മാറിമറിയുന്നത്. ഈ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ ആക്രമണങ്ങളുടെയും പഴി കോളിന്റെ തലയിൽ ചാർത്തപ്പെടുകയും, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് നിയമത്തിന് മുന്നിൽ നിന്ന് ഒളിവിൽ പോകേണ്ടി വരികയും ചെയ്യുന്നു. തന്റെ യജമാനന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള കോളിന്റെ അന്വേഷണം ചെന്നെത്തുന്നത് അന്താരാഷ്ട്രതലത്തിൽ വേരുകളുള്ള ഒരു വലിയ മാഫിയാ സംഘത്തിലേക്കാണ്. സ്വന്തം ജീവൻ പണയം വെച്ചും ശത്രുക്കളുടെ ചതിക്കുഴികളെ അതിജീവിച്ചും കോൾ നടത്തുന്ന പ്രതികാരത്തിന്റെയും രക്ഷാദൗത്യത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഒരു മികച്ച
Msone Official
13 Sept, 11:38



Msone Official
11 Sept, 12:21edited
ഇന്ന് സെപ്റ്റംബർ 11. അമേരിക്ക നടുങ്ങിയ ദിനം. ബിൻലാദൻ എന്ന ഭീകരനെ അമേരിക്ക പിടികൂടിയതെങ്ങനെ ? ത്രില്ലടിപ്പിക്കുന്ന ഡോക്യുമെൻ്ററി, മലയാളം പരിഭാഷയിൽ.
Msone Official
11 Sept, 12:19
forwarded from @msone
🔸🔸 #MSone Release 🔥 3525 🔸🔸American Manhunt: Osama bin Laden (2025) അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ (2025)✍️പരിഭാഷ: അജിത് ടോം🌟പോസ്റ്റർ: പ്രവീൺ അടൂർ🟢ഭാഷ: ഇംഗ്ലീഷ് 🇺🇸 🟢സംവിധാനം: Mor Loushy, Daniel Sivan 🟢ജോണർ: ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി🎥🎥 🇺🇿 7.7/10 🎬🎬📽📽
Msone Official
11 Sept, 12:19
forwarded from @msone



Msone Official
10 Sept, 06:07edited
#Msone Release - 3731 (Movie)#msonegoldreleaseThe Breakfast Club (1985) ദ ബ്രേക്ക്‌ഫസ്റ്റ് ക്ലബ് (1985)പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർഭാഷ: ഇംഗ്ലീഷ് സംവിധാനം: John Hughes ജോണർ: കോമഡി, ഡ്രാമIMDb : 7.8 (R)തികച്ചും വ്യത്യസ്തരായ അഞ്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശിക്ഷാനടപടിയുടെ തുടർന്ന് ഒരു ശനിയാഴ്ച മുഴുവൻ സ്കൂളിലെ ലൈബ്രറിയിൽ ഒരുമിച്ച് ചിലവഴിക്കേണ്ടി വരുന്നു. പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരാണ് അവർ.കർക്കശക്കാരനായ ഒരു പ്രിൻസിപ്പാളിന്റെ കാവലിൽ സമയം ചിലവഴിക്കുന്ന അവർക്കിടയിൽ ആദ്യം വലിയ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മണിക്കൂറുകൾ കടന്നുപോകെ അവർ തങ്ങളുടെ ചിന്തകളും മനസ്സിലെ സങ്കടങ്ങളും പരസ്പരം പങ്കുവെക്കാൻ തുടങ്ങുന്നു.
Msone Official
10 Sept, 06:07



Msone Official
9 Sept, 13:32
#Msone Release - 3730 (Movie)The Death of Stalin (2017) ദ ഡെത്ത് ഓഫ് സ്റ്റാലിൻ (2017)പരിഭാഷ: മുബാറക്ക് റ്റി എൻ പോസ്റ്റർ: അമൽ വർഗീസ്ഭാഷ: ഇംഗ്ലീഷ് സംവിധാനം: Armando Iannucci ജോണർ: കോമഡി, ഡ്രാമ, ഹിസ്റ്ററിIMDb : 7.3 (R)1953 മാർച്ച് 5, സോവിയറ്റ് യൂണിയന്റെ പരമാധികാരി ജോസഫ് സ്റ്റാലിൻ അപ്രതീക്ഷിതമായി മരണപ്പെടുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം ഒരൊറ്റ വ്യക്തിയുടെ ഹിതത്തെ മാത്രം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്ന ഒരു ഭരണകൂടം, അയാളുടെ അഭാവത്തോടെ പെട്ടെന്ന് നേതൃത്വമില്ലാത്ത അവസ്ഥയിലാകുന്നു. ഒരു വൻകരയുടെ ഭരണയന്ത്രം ഒറ്റനിമിഷം കൊണ്ട് നാഥനില്ലാതാകുന്നു. രാജ്യത്തിന്റെയോ ജനങ്ങളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ അവിടെ ആർക്കും സമയമില്ലായിരുന്നു. പകരം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന ഒരേയൊരു ചോദ്യം അടുത്ത സർവ്വാധിപൻ ആരാകും എന്നത് മാത്രമായിരുന്നു. ഇന്നലെ വരെ സ്റ്റാലിന്റെ മുന്നിൽ ജീവഭയത്തോടെ തലകുനിച്ചുനിന്ന ആ ഉന്നതവൃന്ദം, തങ്ങളുടെ നേതാവ് വീണതോടെ പരസ്പരം കഴുത്തറുക്കാനും രാജ്യത്തിന്റെ കടിഞ്ഞാൺ
Msone Official
9 Sept, 13:32



Msone Official
8 Sept, 13:56
#Msone Release - 3729 (Movie)Air Doll (2009) എയർ ഡോൾ (2009)പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: പ്രവീൺ അടൂർഭാഷ: ജാപ്പനീസ് സംവിധാനം: Hirokazu Koreeda ജോണർ: ഡ്രാമ, ഫാന്റസി, റൊമാൻസ്IMDb : 6.9 (R)കാറ്റുനിറച്ച ഒരു പാവയ്ക്ക് ജീവൻ വയ്ക്കുകയും അവളുടെ കാഴ്ചപ്പാടിലൂടെ മനുഷ്യരുടെ വിചിത്രമായ ലോകം അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിത്. പ്രണയവും ലൈംഗികതയും ഏകാന്തതയും മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയുമെല്ലാം വളരെ ലളിതവും എന്നാൽ ശക്തവുമായ ഭാഷയിൽ ഈ ചിത്രം തുറന്നുകാട്ടുന്നു.ശ്രദ്ധിക്കുക: പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Msone Official
8 Sept, 13:56



Msone Official
8 Sept, 09:46
എം-സോണ്‍ റിലീസ് – 2587 La La Land (2016) ലാ ലാ ലാൻഡ് (2016)IMDb ⭐️ 8.0/10പരിഭാഷ : ഫയാസ് മുഹമ്മദ്നിങ്ങളുടെ സ്വന്തം എംസോണിൽ... 🌼📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/la-la-land-2016/


Msone Official
7 Sept, 12:32
Msone Release - 3721 (Series)Widow's Bay Season 1 (2026) വിഡോസ് ബേ സീസൺ 1 (2026)പരിഭാഷ: വിശാൽ രവീന്ദ്രൻനിങ്ങളുടെ സ്വന്തം എംസോണിൽ... 🌼 https://malayalamsubtitles.org/languages/english/widows-bay-season-1-2026/


Msone Official
7 Sept, 05:18edited
#Msone Release - 3728 (Movie)Piranha 3D (2010) പിരാന 3D (2010)പരിഭാഷ: അഷ്‌കർ ഹൈദർ പോസ്റ്റർ: അഷ്കർ ഹൈദർഭാഷ: ഇംഗ്ലീഷ് സംവിധാനം: Alexandre Aja ജോണർ: കോമഡി, ഹൊറർIMDb : 5.5 (R)വിക്ടോറിയ തടാകതീരത്ത് വച്ച് നടക്കുന്ന വാർഷിക സ്പ്രിംഗ് ബ്രേക്ക് ആഘോഷങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾ ആഘോഷത്തിൽ മുഴുകിയിരിക്കെ, തടാകത്തിനടിയിലുണ്ടാകുന്ന ശക്തമായ ഒരു ഭൂകമ്പത്തെ തുടർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങളായി താഴെ കുടുങ്ങിക്കിടന്ന ചരിത്രാതീത കാലത്തെ പിരാന വർഗ്ഗത്തിൽപ്പെട്ട ക്രൂരമായ രക്തദാഹികളായ മീനുകൾ പുറത്തുവരുന്നു.തടാകത്തിലെത്തുന്ന സഞ്ചാരികളെയും പാർട്ടി ആഘോഷിക്കുന്നവരെയും ഈ പിരാനകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങുന്നു. ലോക്കൽ ഷെരീഫായ ജൂലി ഫോറസ്റ്ററും അവരുടെ മകനും ചേർന്ന് തടാകത്തിലുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കാനും ഈ ഭീകരജീവികളെ നശിപ്പിക്കാനും നടത്തുന്ന സസ്പെൻസ് നിറഞ്ഞ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം രക്തച്ചൊരിച്ചിലും ഭയപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ഒരു
Msone Official
7 Sept, 05:18



Msone Official
7 Sept, 04:19edited
#MsoneTrendingകഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്31/08/26 മുതൽ 06/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:Love 911 (2012) ലൗ 911 (2012)Release No : 851പരിഭാഷ: ഫഹദ് അബ്‍ദുൽ മജീദ്കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 1592പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

Related Channels
Other channels in the same section of the catalogue.
